ലണ്ടന്‍ ഹോട്ടല്‍ കേസ്: ദിനകരന്‍ കോടതിയില്‍ ഹാജരായി

  • Posted By:
Subscribe to Oneindia Malayalam

ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രതിയായ ലണ്ടന്‍ ഹോട്ടല്‍ കേസിലുള്‍പ്പെട്ട ടി.ടി.വി ദിനകരന്‍ ജൂലൈ 13 ബുധനാഴ്ച പ്രത്യേക കോടതി മുന്‍പാകെ ഹാജരായി. കോടതി ദിനകരന് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഉപാധികളോടെ ജാമ്യമനുവദിച്ചു.

സമന്‍സയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ദിനകരനെതിരെ കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ലണ്ടന്‍ ഹോട്ടല്‍ കേസും അനധികൃത സ്വത്തു കേസും ഒന്നായി പരിഗണിക്കുന്നതിനെ തുടര്‍ന്ന് ദിനകരന്‍ ഇപ്പോള്‍ കേസിലെ അഞ്ചാം പ്രതിസ്ഥാനത്താണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്