കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ബുധനാഴ്ച കേരളത്തിലെത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ജൂലൈ 27 ബുധനാഴ്ച തിരുവനന്തപുരത്തെത്തും.

വൈകിട്ട് 6.50ന് മസൂറിയില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി വിഎസ്എസ്സിയിലേക്ക് പോകും. അവിടെ മുന്‍ സഹപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കും. രാത്രി രാജ്ഭവനിലാണ് തങ്ങുന്നത്. ഔദ്യോഗിക പരിപാടികള്‍ വ്യാഴാഴ്ച തുടങ്ങും.

വ്യാഴാഴ്ച രാവിലെ 9.30ന് രാഷ്ട്രപതി നിയമസഭയെ അഭിസംബോധന ചെയ്യും. 11.15ന് തുമ്പയിലെ ആര്‍ എച്ച് 200 റോക്കറ്റിന്റെ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കും. ഉപഗ്രഹവിക്ഷേപണ വാഹനമായ എസ്എല്‍വി മൂന്നിന്റെ വിജയകരമായ ആദ്യവിക്ഷേപണത്തിന്റെ രജതജൂബിലി ആഘോഷച്ചടങ്ങ് 11.45ന് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സിംപോസിയം 2.30ന് കനകക്കുന്ന് കൊട്ടാരത്തില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 3.40ന് ഹഡ്കോയുടെയും ഭവനനിര്‍മാണ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ ഹാബിറ്റാറ്റ് സെന്ററിന്റെ ശിലാസ്ഥാപനം കവടിയാറില്‍ നിര്‍വഹിക്കും. തുടര്‍ന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ കൊട്ടാരത്തില്‍ സന്ദര്‍ശിക്കും. അഞ്ച് മണിക്ക് ഗോര്‍ക്കി ഭവനില്‍ എഡ്യുസാറ്റിന്റെ സേവനം സംസ്ഥാനത്ത് ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

രാത്രി എട്ട് മണിക്ക് കൊച്ചിയിലേക്ക് പോകുന്ന അദ്ദേഹം 29ന് കാലടി, ആലപ്പുഴ, പുതുപ്പള്ളി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുക്കും. രാത്രിയോടെ അദ്ദേഹം നെടുമ്പാശേരിയില്‍ നിന്ന് ദില്ലിക്ക് മടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X