കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാധാന്യം നല്‍കണം: കലാം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരളം കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം ആവശ്യപ്പെട്ടു. വികസന പാതയില്‍ കേരളത്തെ മുന്നിലെത്തിക്കാന്‍ ജലപാതകളുടെ നിര്‍മ്മാണവും നവീകരണവും സഹായിക്കുമെന്ന് കലാം പറഞ്ഞു.

ഉപഗ്രഹ സാങ്കേതികതയുടെ സഹായത്തോടെ മത്സ്യബന്ധനം നടപ്പാക്കണം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ മീന്‍പിടുത്തക്കാര്‍ക്ക് യഥാസമയം നിര്‍ദേശങ്ങള്‍ നല്‍കാനായാല്‍ സംസ്ഥാനത്ത് ലഭിക്കുന്ന മത്സ്യസമ്പത്ത് പതിന്മടങ്ങ് കൂട്ടാന്‍ സാധിക്കും.

ചെറിയ ദ്വീപുകള്‍ പോലും സാമ്പത്തികമായി മുന്നേറുന്നത് മത്സ്യബന്ധന വരുമാനത്തിലൂടെയാണ്. ഈയിടെ താന്‍ സന്ദര്‍ശിച്ച ഒരു ദ്വീപിലെ പ്രതിശീര്‍ഷ ആളോഹരി വരുമാനം 40,000 ഡോളറാണ്. എന്നാല്‍ വന്‍ സാധ്യതകളുള്ള ആന്റമാനിലെ തീരദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പ്രാമുഖ്യമില്ല. മത്സ്യസംസ്കരണ യൂണിറ്റുകളും മീന്‍പിടുത്തക്കാര്‍ക്കായി സഹകരണ സംഘങ്ങളും സര്‍ക്കാര്‍ സ്ഥാപിക്കണം.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ജലപാതയെന്ന തന്റെ സ്വപ്നം സഫലമായാല്‍ കേരളം വികസന കാര്യത്തില്‍ കുതിച്ചുയരുമെന്ന് രാഷ്ട്രപതി പറഞ്ഞു. നാണ്യവിളകളുടെ വ്യവസായത്തിലും കേരളം ശ്രദ്ധിക്കണം.

തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ വ്യവസായത്തിലൂന്നിയ പാഠ്യപദ്ധതി നടപ്പാക്കണം. പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് സ്വന്തം കാലില്‍ ജീവിക്കാന്‍ അത് സഹായിക്കും. പല വികസിത രാജ്യങ്ങളും സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കിയത് വന്‍കിട വ്യവസായങ്ങളിലൂടെയല്ല. ചെറു സംരംഭങ്ങളുടെ വിജയമാണ് വികസിത രാജ്യങ്ങളുടെ ശക്തിയെന്നും കലാം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X