കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമവായം വെള്ളിയാഴ്ച ആരംഭിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സമ്മേളനമായ സമവായം ആഗസ്ത് അഞ്ച് വെളളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. ഗള്‍ഫ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ മലയാളികള്‍ സമവായത്തില്‍ പങ്കെടുക്കും.

സമവായത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ സമ്മേളനമായ സംഗമവും വിദേശത്തു നിന്നും തിരിച്ചെത്തിയ മലയാളികളുടെ സമ്മേളനവും ആഗസ്ത് ഏഴ്, എട്ട് തീയതികളില്‍ കഴക്കൂട്ടത്തു നടക്കും.

കേന്ദ്ര പ്രവാസികാര്യമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ സമവായം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍, നോര്‍ക്ക ചെയര്‍മാന്‍ എം.എം. ഹസന്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.

മറുനാടന്‍ മലയാളികളെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകനായ സയീദ് നഖ്വി അവതരിപ്പിക്കുന്നതോടെയാണ് സമ്മേളനം തുടങ്ങുക. ഗള്‍ഫ് നാടുകളിലെ തൊഴില്‍ പ്രശ്നങ്ങള്‍, പ്രവാസിമലയാളികളുടെ സാമൂഹ്യ, സാംസ്കാരിക വശങ്ങള്‍, വിദേശത്തു നിന്നും തിരിച്ചെത്തുന്നവര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ എന്നിവ യോഗത്തിലെ മുഖ്യചര്‍ച്ചാവിഷയങ്ങളായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X