കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ സംവരണം: വെള്ളിയാഴ്ച സര്‍വകക്ഷി യോഗം

  • By Staff
Google Oneindia Malayalam News

ദില്ലി: പുതിയ കരട് രൂപത്തിലുള്ള വനിതാ സംവരണ ബില്ലിനെ കുറിച്ച് അഭിപ്രായ സമന്വയമുണ്ടാക്കുന്നതിന് കേന്ദ്രം ആഗസ്ത് അഞ്ച് വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു.

ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി, ബിജെപി നേതാക്കളായ പ്രമോദ് മഹാജന്‍, ജസ്വന്ത്സിംഗ് തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തേക്കും.

പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് പുതിയ കരട് ബില്ല് മുന്നോട്ടുവയ്ക്കുന്നത്. ലോക്സഭാ സീറ്റ് 545ല്‍ നിന്ന് 900 ആയി വര്‍ധിപ്പിക്കുക, രാജ്യസഭയിലെയും സീറ്റുകള്‍ അതുപോലെ വര്‍ധിപ്പിക്കുക, നിയമനിര്‍മാണ കൗണ്‍സിലിലെയും നിയമനിര്‍മാണ അസംബ്ലിയിലെയും അംഗസംഖ്യ 6000ല്‍ നിന്ന് 9000 ആക്കുക, പുതുതായി നിലവില്‍ വരുന്ന സീറ്റുകളുടെ 33 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുക എന്നിവയാണ് അവ.

പിന്നോക്ക ജാതികളിലെ സ്ത്രീകള്‍ക്കുള്ള സംവരണത്തിന്റെ കാര്യത്തില്‍ പുതിയ കരട് പഴയ ബില്ലിന് സമാനമാണ്. പിന്നോക്ക ജാതികളിലെ സ്ത്രീകള്‍ക്കുള്ള സംവരണം മുന്‍സംവരണ ക്വാട്ടയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ കരടിലെയും നിര്‍ദേശം.

ബില്ല് പാസാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഭരണഘടന പ്രകാരം ഇരുസഭകളിലെയും അംഗസംഖ്യ ഉയര്‍ത്തുന്നത് 20 വര്‍ഷത്തേക്ക് നിരോധിച്ചിട്ടുണ്ട്. ഈ വ്യവസ്ഥ മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X