കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ലീഗിന്റെ ഭൂകമ്പ ഫണ്ടിലും ദുരുപയോഗം: ജലീല്‍
മലപ്പുറം: മുസ്ലിം ലീഗിന്റെ ഗുജറാത്ത് ഫണ്ടില്‍ 70 ലക്ഷത്തോളം രൂപ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന വിവരം ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ അറിയിച്ചിരുന്നെന്നും അന്ന് വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ലെന്നും ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട കെ.ടി.ജലീല്‍ പറഞ്ഞു.
സുനാമി ഫണ്ടില്‍ ആകെ 15.5 ലക്ഷം രൂപയാണ് കിട്ടിയതെന്ന വെളിപ്പെടുത്തല്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. ഗള്‍ഫില്‍ നിന്നു വന്ന പല സംഭാവനകളും ബാങ്കിലെത്തിയിട്ടില്ലെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ഒരു പ്രത്യേക കാര്യത്തിനു വേണ്ടി ശേഖരിക്കുന്ന പണം മറ്റു കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നത് ശരീഅത്ത് നിയമപ്രകാരം തെറ്റാണെന്നും ജലീല്‍ പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് ജലീല്‍ നേരിട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നല്കി.