കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 136 അടിയാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി 136 അടിയായി നിലനിര്‍ത്താന്‍ നടപടി എടുക്കണമെന്ന് ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്പില്‍വേക്ക് മുന്നിലുള്ള തടസ്സങ്ങള്‍ ഉടനെ നീക്കം ചെയ്യണമെന്നും അദ്ദേഹം തമിഴ്നാടിന് അടിയന്തിര സന്ദേശമയച്ചു.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന നാലു പൈപ്പുകളില്‍ കേടായ രണ്ടു പൈപ്പുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തമിഴ്നാട് തീവ്രശ്രമം തുടങ്ങി. ഇതിനായി തമിഴ്നാട് വൈദ്യുത ബോര്‍ഡിലെ ഒരു ചീഫ് എഞ്ചിനീയര്‍ ലോവര്‍ പെരിയാര്‍ ക്യാമ്പില്‍ എത്തിയിട്ടുണ്ട്. നാലു പൈപ്പുകളും കേടുകൂടാതെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഇത്രയും ഉയരില്ലായിരുന്നു എന്നാണ് തമിഴ്നാടിന്റെ നിഗമനം.

സംസ്ഥാനത്തു ലഭിച്ച കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ടു സന്ദര്‍ശിക്കുകയും ജലനിരപ്പ് 136 അടിയാക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X