കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത തവണ പ്രവാസികള്‍ക്ക് വോട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പില്‍ നാട്ടിലുള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഉറപ്പുവരുത്തുമെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രി ജഗ്ദീഷ് ടൈറ്റ്ലര്‍ അറിയിച്ചു. പ്രവാസി മലയാള സംഗമമായ സമവായം-2005 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ച ബില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്. കമ്മിഷന്റെ അനുമതിയോടെ ബില്‍ നിയമമാക്കാന്‍ വേണ്ട നടപടി കേന്ദ്രം സ്വീകരിക്കും. പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം എന്നത് കേരള സര്‍ക്കാരിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

അമിതമായ വിമാനക്കൂലി ഉള്‍പ്പെടെയുള്ള വിദേശ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്ന കേരള സംഘത്തോടൊപ്പം താനുമുണ്ടാകും.

വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്ന പദ്ധതി അടുത്തുതന്നെ നിലവില്‍ വരും. ഇന്‍ഷ്വറന്‍സ് സൗകര്യങ്ങളും സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയുടെ പരിധിയില്‍ വരും.

വിദേശ ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട പൗരത്വം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജഗ്ദീഷ് ടൈറ്റ്ലര്‍ പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. നോര്‍ക്ക ചെയര്‍മാന്‍ എം.എം.ഹസ്സന്‍, നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X