കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗുണ്ടകളെ നിയന്ത്രിക്കാന്‍ പുതിയ നിയമം
തൃശൂര്‍: ഗുണ്ട, മാഫിയ സംഘങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം ഉറപ്പുവരുത്തുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗസ്ത് ഏഴ് ഞായറാഴ്ച തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.