കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാ അമൃതാനന്ദമയിക്കു നേരെ വധശ്രമം

  • By Staff
Google Oneindia Malayalam News

വള്ളിക്കാവ്: മാതാ അമൃതാനന്ദമയിക്ക് നേരെ ആഗസ്ത് 21 ഞായറാഴ്ച വൈകീട്ട് വധ ശ്രമം നടന്നു. വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തില്‍ വൈകീട്ട് ആറരക്ക് ദര്‍ശനം നല്‍കുന്നതിനിടെ ഇടുക്കി കഞ്ഞിക്കുഴി ചെറുതോണിയില്‍ ഇമ്മാശ്ശേരില്‍ പവിത്രന്‍ എന്നയാളാണ് കത്തിയുമായി അമൃതാനന്ദമയിയെ ആക്രമിക്കാനായി എത്തിയത്.

ഇയാളെ മഠം അന്തേവാസികള്‍ ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്. അക്രമിയെ പിന്നീട് പൊലീസ് അറസ്റു ചെയ്തു.

പവിത്രനെ കീഴ്പ്പെടുത്താനുളള ശ്രമത്തില്‍ കണ്ണൂര്‍ സ്വദേശി ജ-ിതേഷ്, തിരുവല്ല സ്വദേശി അരുണ്‍, പാലക്കാട് സ്വദേശി രമേശ് എന്നിവര്‍ക്ക് പരിക്കേറ്റു. അരുണിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഠത്തിന്റെ കിഴക്കു വശത്തുകൂടി മണ്ഡപത്തിലേക്ക് കടക്കാന്‍ ശ്രമിച്ച പവിത്രനെ തടഞ്ഞ അരുണിനെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുകയും മാതാ അമൃതനന്ദമയിക്കു നേരെ കത്തിയുമായി കുതിക്കുകയും ചെയ്തപ്പോഴാണ് മറ്റ് രണ്ടു പേര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തിയത്. പിന്നീടിയാളെ ഒരു മുറിയിലിട്ട് പൂട്ടുകയും കരുനാഗപ്പള്ളി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

പത്ത് വര്‍ഷമായി താന്‍ മഠത്തിലെ സന്ദര്‍ശകനാണെന്നും കഴിഞ്ഞ വര്‍ഷം തനിക്ക് മര്‍ദ്ദനമേറ്റുവെന്നും വന്ന കാര്യം നടന്നില്ലെന്നും ഇനിയും താന്‍ വരുമെന്നും പവിത്രന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

റബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് പവിത്രന്‍. മറ്റൊരു അന്തേവാസിയെ ആക്രമിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് ഇയാളെ ആശ്രമത്തില്‍ കടക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

അമൃതാനന്ദമയീ ദേവിക്കു നേരെയുണ്ടായ ആക്രമണശ്രമത്തെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X