കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മട്ടന്നൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പില്ല
കണ്ണൂര്‍: കണ്ണൂര്‍ ജ-ില്ലയിലെ മട്ടന്നൂരില്‍ ഇത്തവണ തദ്ദേശഭരണ തെരഞ്ഞെടുപ്പുണ്ടാകില്ല. 2002ലാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് നടന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ഇപ്പോള്‍ തെരഞ്ഞെടുത്ത സമിതിക്കുണ്ട്.
ആകെ 31 വാര്‍ഡുകളുള്ള മട്ടന്നൂര്‍ പഞ്ചായത്ത് 2002 ല്‍ മുനിസിപ്പാലിറ്റിയായതിനാലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
പഞ്ചായത്തിരാജ-് നിയമത്തിലെ 149 -ാം വകുപ്പ് സര്‍ക്കാര്‍ ഭേദഗതി ചെയ്ത സാഹചര്യത്തിലാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ അടുത്ത ഫെബ്രുവരി ഒന്നിന് ഭരണ കാലാവധി അവസാനിക്കുന്ന സ്ഥലങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് പഴയ സമിതിയുടെ കാലാവധിക്ക് ശേഷമേ ചുമതലയേല്‍ക്കാന്‍ കഴിയു.