കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പെട്രോള്‍ വില വര്‍ധന: ചൊവ്വാഴ്ച തീരുമാനമുണ്ടാകും
ദില്ലി: പെട്രോളിയത്തിന്റെ രാജ്യാന്തര വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതക സിലിണ്ടറിന്റെയും വില കൂട്ടുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി സപ്തംബര്‍ ആറ് ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭ യോഗം ചേരും.
പെട്രോള്‍, ഡീസല്‍ വില രണ്ടു മുതല്‍ മൂന്നു രൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യത. പാചകവാതക സിലിണ്ടറിന്റെ വില 20 രൂപ കൂട്ടുന്നതും പരിഗണനയിലുണ്ട്. ഇതിലേറെ വില വര്‍ധനവ് നടപ്പിലാക്കണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ വിദേശപര്യടനത്തിനു ശേഷം തിങ്കളാഴ്ച വൈകീട്ടോടെ തിരിച്ചെത്തും. മണിശങ്കര്‍ അയ്യര്‍ തിരിച്ചെത്തിയതിനു ശേഷം കേന്ദ്രമന്ത്രിസഭ പെട്രോളിയം വില വര്‍ധനവില്‍ തീരുമാനമെടുക്കാനിരിക്കുകയായിരുന്നു.