For Daily Alerts
ചരിത്രം കുറിച്ച് ഓഹരി സൂചിക 8000 കടന്നു
മുംബൈ: മുംബൈ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച് ഓഹരി സൂചിക സപ്തംബര്‍ എട്ട് വ്യാഴാഴ്ച രാവിലെ 8000 കടന്നു.
വ്യാഴാഴ്ചത്തെ ആദ്യത്തെ 30 മിനുട്ടിലെ വ്യാപാരത്തിനുള്ളില്‍ ഓഹരി സൂചിക 8009.88ലാണെത്തിയത്. ബുധനാഴ്ച 7946.78 പോയിന്റിലാണ് ക്ലോസ് ചെയ്തിരുന്നത്. വ്യാഴാഴ്ച രാവിലെ 7957.35ല്‍ തുടങ്ങിയ ഓഹരി സൂചിക 63.10 പോയിന്റ് ഉയരുകയായിരുന്നു.
55 ദിവസം കൊണ്ടാണ് ഓഹരി സൂചിക 7000ല്‍ നിന്ന് 8000ലെത്തിയത്. ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സത്യം കമ്പ്യൂട്ടേഴ്സ്, റിലയന്‍സ് എനര്‍ജി, ടാറ്റ മോട്ടോര്‍സ് എന്നിവയുടെ ഓഹരികളുടെ ഉയര്‍ന്ന വില്പനയാണ് സൂചിക പുതിയ ഉയരങ്ങളിലെത്തിച്ചത്.