ഡിഐസിയുമായി നീക്കുപോക്ക് മാത്രം: വി. എസ്
തിരുവനന്തപുരം: ഡിഐസിയുമായി നീക്കുപോക്കു മാത്രമേയുളളൂവെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. വെളളിയാഴ്ച സിപിഎം സെക്രട്ടറിയേറ്റ് യോഗമെടുത്ത തീരുമാനം ഡിഐസിയുമായി ഭരണം പങ്കിടാനുള്ള നീക്കമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഐസിയോടുള്ള തന്റെ നിലപാട് പാര്‍ട്ടി തീരുമാനത്തില്‍ നിന്നും വ്യത്യസ്തമാണെന്ന ആരോപണം ശരിയല്ല. ഇക്കാര്യത്തില്‍ മററ് പാര്‍ട്ടി നേതാക്കളുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നുള്ളതും ശരിയല്ല. ഡിഐസിയുമായുള്ള നീക്കുപോക്കിന്റെ പിന്തുടര്‍ച്ച മാത്രമാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലെടുത്ത തീരുമാനം. ഡിഐസിയുമായി സഖ്യമുണ്ടാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. നീക്കുപോക്കിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ പ്രാദേശിക ഘടകങ്ങളെ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്തത്. എല്‍ഡിഎഫ്-ഡിഐസി കൂട്ടുകെട്ടിനെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളുണ്ട്. ഇതു കണക്കിലെടുത്തായിരിക്കും ഇനിയുള്ള തീരുമാനം. ഈ നീക്കുപോക്ക് ഇടതുമുന്നണിക്ക് ഗുണമാണോ ദോഷമാണോ ചെയ്തത് എന്നതിനെക്കുറിച്ച് വിലയിരുത്തും.
കരുണാകരന്റെ കാപാലികതയുടേയും അഴിമതിയുടേയും ഇരകളാണ് താനടക്കമുളള പല സിപിഎം നേതാക്കളും. കരുണാകരന്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരിക്കുമ്പോള്‍ സഹിക്കാന്‍ കഴിയാത്ത ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അഴിമതിയുടെ കാര്യത്തില്‍ ജേക്കബ്ബിനെയും പിളളയെയും പോലെയാണ് കരുണാകരനെയും കാണുന്നത്. രാഷ്ട്രീയനീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കേസുകള്‍ പിന്‍വലിക്കാനാവില്ല. കരുണാകരനെതിരെയുളള കേസ് തുടങ്ങിയിട്ട് 15 വര്‍ഷമായി. ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കെതിരായി കരുണാകരന്‍ നിലപാടെടുത്തപ്പോള്‍ അതിനെ സിപിഎം പിന്തുണച്ചുവെന്നു മാത്രമേയുളളൂ.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആന്റണി രാജി വച്ചതു പോലെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും രാജി വയ്ക്കുന്നതാണ് നല്ലത്. ആന്റണിയുടെ കാലത്തു നടന്നതിനേക്കാളും പ്രകടമായി അഴിമതിയാണ് ഇപ്പോള്‍ നടക്കുന്നത്.വികസത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതിന് യുഡിഎഫ് സര്‍ക്കാരിന് ലഭിച്ച തിരിച്ചടിയാണ് പഞ്ചായത്ത് തിരഞ്ഞെടു പ്പു ഫലമെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications