കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍എന്‍ജി ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: പെട്രോനെറ്റ്-എല്‍എന്‍ജി പദ്ധതിക്കുളള ശിലാസ്ഥാപനം പുതുവൈപ്പിനില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍വഹിക്കും. കേരളാ ചേംബര്‍ ഓഫ് കോമേഴ്സിന് ഐഎസ്ഒ 9001-2000 സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍എന്‍ജി പദ്ധതിക്കുളള അവസാനവട്ട റിവ്യൂ മീറ്റിംഗ് ഒക്ടോബര്‍ 15ന് നടക്കും. സാധരണഗതിയില്‍ സംസ്ഥാനത്തിന്റെ വികസനമുരടിപ്പിന് എല്ലാവരും കേന്ദ്രത്തെയാണ് കുറ്റപ്പെടുത്താറുളളത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 22,000 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു ലഭ്യമാക്കി ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് കേന്ദ്രം തെളിയിച്ചിരിക്കുകയാണ്. എല്ലാത്തിനേയും സംശയദൃഷ്ടിയോടെ നോക്കുന്ന നിലപാടാണ് കേരളത്തിന്റെ പുരോഗതിക്കു തടസമാകുന്നത്.

16,000കോടിയോളം നിക്ഷേപം വരുന്ന കൊച്ചിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X