For Daily Alerts
ആസാമില്‍ ആദിവാസികള്‍ 5പേരെ വധിച്ചു
ഗൗഹാട്ടി: ആസാമില്‍ ആദിവാസി ഭീകരര്‍ അഞ്ചുപേരെ കൊലപ്പെടുത്തി. മറ്റൊരു ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു കുടുംബത്തിലെ അംഗങ്ങളെയാണ് ഇവര്‍ ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച കൊലപ്പെടുത്തിയത്.
ഗ്രാമത്തലവന്റെ വീട്ടിലെത്തിയ ഭീകരര്‍ വീട്ടിലെ പുരുഷന്മാരെ പുറത്തേക്കു വിളിച്ചിറക്കി അടുത്തുള്ള വയലില്‍ കൊണ്ടുപോയ ശേഷം കൈകള്‍ ബന്ധിച്ച് ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച കൊലയാളികളുടെ വിഭാഗത്തില്‍ പെട്ട മൂന്ന് ആദിവാസികളെ അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരമായാണ് ഇപ്പോഴത്തെ കൊല നടത്തിയതെന്ന് കരുതുന്നു.
ദിമസ വിഭാഗത്തിന് സ്വന്തമായി ഭൂപ്രദേശം വേണമെന്ന് വാദിക്കുന്ന ദിമസ ഹാലോ ദോഗക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.