കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: കശ്മീരില്‍ മരണസംഖ്യ 200 ആയി

  • By Super
Google Oneindia Malayalam News

ശ്രീനഗര്‍: ഭൂചലനത്തില്‍ ജമ്മു കശ്മീരില്‍ മരണസംഖ്യ 200 ആയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഭൂചലനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജമ്മു കശ്മീരിലേക്ക് മൂന്നു ബറ്റാലിയന്‍ മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്.

ഭൂചലനം: കശ്മീരില്‍ 150 പേര്‍ മരിച്ചു
സമയം: 2.05 പി.എം

ശ്രീനഗര്‍: ഭൂചലനത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നൂറ്റമ്പതോളം പേര്‍ മരിച്ചതായി ആശങ്കപ്പെടുന്നു. ഉറി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത്.

ഉറിയിലെ 60 ശതമാനം വീടുകളും തകര്‍ന്നു. ഉറി സബ്ജില്ലാ ആശുപത്രിക്കും ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രജൗറിയില്‍ 25ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

കശ്മീരില്‍ മരണസംഖ്യ 39ആയി
സമയം:1.45 പി.എം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ഇവരില്‍ 16 സൈനികരും ഉള്‍പ്പെടുന്നു. 300ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഭൂചലനത്തില്‍ കശ്മീരില്‍ 30 പേര്‍ മരിച്ചു

ശ്രീനഗര്‍: ഭൂചലനത്തില്‍ ജമ്മു കശ്മീരില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. ഇവര്ല്‍ 15 പേര്‍ സൈനികരാണ്. 100ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വടക്കന്‍ കശ്മീരില്‍ നിയന്ത്രണരേഖക്കടുത്ത് സൈനികര്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നാണ് സൈനികര്‍ മരിച്ചത്. പരിക്കേറ്റ 15ഓളം സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

400ലേറെ വീടുകളും ഭൂചലനത്തില്‍ നശിച്ചിട്ടുണ്ട്. ഭൂചലനം കനത്ത നാശം വിതച്ച ഉറി സെക്ടറില്‍ മാത്രം 200ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

ഭൂചലനം: കശ്മീരില്‍ മരണസംഖ്യ 20 ആയി
സമയം:12.50 എ.എം

ശ്രീനഗര്‍: ഭൂചലനത്തില്‍ ജമ്മു കശ്മീരില്‍ മരിച്ചുവരുടെ എണ്ണം 20 ആയി. അഞ്ച് സൈനികരും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഭൂചലനം: ജമ്മുകശ്മീരില്‍ അഞ്ചു പേര്‍ മരിച്ചു
സമയം: 11.50 എ.എം

ശ്രീനഗര്‍: ഭൂചലനത്തില്‍ കശ്മീരില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ബാരാമുളളയിലെ സേറോപൂര്‍ ജില്ലയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ചിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. ഉദംപൂര്‍ ജില്ലയില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്.

രാം നഗറിലെ ഉദംപൂരിലാണ് വീടുതകര്‍ന്ന് ബില്ലു എന്നൊരാള്‍ മരിച്ചത്. ഇയാളുടെ രണ്ട് പെണ്‍മക്കള്‍ക്ക് പരിക്കേറ്റു. മരിച്ച മറ്റുള്ളവരെ പറ്റിയുള്ള വിശദാംശങ്ങള്‍ അറിഞ്ഞിട്ടില്ല.

രജൗറി, പൂഞ്ച്, കാത്ര, ജമ്മു എന്നിവിടങ്ങളിലായി 13ഓളംവീടുകള്‍ തകര്‍ന്നിട്ടുണ്ട്. 27ളം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഭൂചലനത്തില്‍ വിളളലുണ്ടായിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ജീവനക്കാര്‍ ഓഫീസിലേക്കു പോകാതെ പുറത്ത് കൂടി നില്‍ക്കുകയാണ്. ജമ്മു കശ്മീലില്‍ സ്കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട ജമ്മു-കശ്മീര്‍ ഹൈവേ അടച്ചിട്ടിരിക്കുകയാണ്. കശ്മീരിലെ പല സ്ഥലങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുമെന്ന് ആശങ്കയുണ്ട്.

ഭൂകമ്പമാപിനിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം പാകിസ്ഥാനിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X