കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കശ്മീര്‍ എംഎല്‍എമാര്‍ രാജിവച്ചിട്ടില്ല: കോണ്‍ഗ്രസ്
ദില്ലി: ജമ്മു കശ്മീരില്‍ അധികാര കൈമാറ്റത്തിന് സമ്മര്‍ദം ചെലുത്തുന്നതിനായി പാര്‍ട്ടി എംഎല്‍എമാര്‍ രാജി നല്‍കിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ അത്തരമൊരു പ്രവൃത്തിക്ക് ഒരിക്കലും മുതിരില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാഗത്തു നിന്നും അത്തരമൊരു നീക്കമുണ്ടായതായി തനിക്കറിയില്ലെന്നും അധികാര കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഉചിതമായ തീരുമാനമെടുക്കുമെന്നും ജമ്മു കശ്മീര്‍ പിസിസി പ്രസിഡന്റ് പീര്‍സാദ സെയ്ദ് പറഞ്ഞു.
അധികാര കൈമാറ്റം സംബന്ധിച്ച പിഡിപിയുമായുള്ള ധാരണ കോണ്‍ഗ്രസ് നടപ്പിലാക്കുമോയെന്നതിനെ കുറിച്ചും നവംബര്‍ രണ്ടിന് മുഫ്തി മുഹമ്മദ് സെയ്ദില്‍ നിന്നും മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നതിനെ കുറിച്ചും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്.