കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചന്ദനം പിടിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഡിജിപി എം.ജി രാമന്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 1500 കിലോ ചന്ദനം പിടിച്ചെടുത്തു.

ജയില്‍ ഡിജിപിക്ക് കിട്ടിയ രഹസ്യറിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അദ്ദേഹം ജയില്‍ പരിശോധന നടത്തിയത്. വനംവകുപ്പ് ഡിഎഫ്ഒ പാട്രിക് തോമസും ഡിജിപിയുടെ പിഎ രമേഷ് ബാബുവും സംഘത്തിലുണ്ടായിരുന്നു. പരിശോധന വൈകീട്ട് ആറുമണി വരെ നീണ്ടു.

മരാമത്ത് വിഭാഗം സ്റോര്‍ മുറിയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. സ്റോക്ക് രജിസ്റര്‍ പരിശോധനയില്‍ ഇങ്ങനെ ചന്ദനം സൂക്ഷിച്ചതായി രേഖകളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ 1986ലെ ഒരു അനൗദ്യോഗിക രജിസ്ററില്‍ 400 കിലോ ചന്ദനം ജയിലില്‍ സൂക്ഷിച്ചിട്ടുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചന്ദനത്തിന് പുറമെ കണക്കില്‍ പെടാത്ത ഒരു ടണ്ണിലേറെ പലവ്യഞ്ജനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പലവ്യഞ്ജനം വാങ്ങുന്നതില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണ് തടവുകാര്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നത്. പലവ്യഞ്ജനങ്ങള്‍ ആവശ്യത്തിലധികം വാങ്ങി ജയിലുദ്യോഗസ്ഥര്‍ സ്വന്തം ആവശ്യത്തിന് കടത്തിക്കൊണ്ടു പോകാന്‍ സൂക്ഷിച്ചതാണോയിതെന്നും സംശയമുണ്ട്.

സ്റോറില്‍ കണ്ടെത്തിയ ചന്ദനമരങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്തു. ജയിലില്‍ ചന്ദനം വന്നതിനെ കുറിച്ച് ജയില്‍ സൂപ്രണ്ടിനോട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.

ഇതുവരെ 29ളം ചന്ദനമരങ്ങള്‍ ജയില്‍ വളപ്പില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇവയുടെ ഭാഗങ്ങളാണോ ജയിലില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും വ്യക്തമല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X