കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് കാര്‍ബോംബ് സ്ഫോടനത്തില്‍ 6 മരണം

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: മധ്യബാഗ്ദാദില്‍ നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയുണ്ടായ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ ആറുപേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു.

ഇറാഖ് ആഭ്യന്തരമന്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ജനവാസയോഗ്യമായ ഈ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. യുഎസ് വാര്‍ത്താലേഖകര്‍ താമസിക്കുന്ന ഒരു ഹോട്ടലും സ്ഫോടനമുണ്ടയതിന് സമീപത്താണ്. എന്നാല്‍ വിദേശികള്‍ക്കാര്‍ക്കെങ്കിലും സ്ഫോടനത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ആഭ്യന്തരമന്ത്രാലയം തകര്‍ക്കാനുദ്ദേശിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കരുതുന്നു. അല്‍-ഖ്വയ്ദയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎസ് സൈനികരടക്കമുള്ളവര്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X