കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനിഷ്ക വിമാനദുരന്തത്തെ പറ്റി കാനഡ സര്‍ക്കാര്‍ പുനരന്വേഷിക്കും

  • By Staff
Google Oneindia Malayalam News

ഒട്ടാവ: കാനഡയില്‍ 1985ല്‍ എയര്‍ ഇന്ത്യയുടെ കനിഷ്ക വിമാനം ബോംബു വച്ച് തകര്‍ത്തതിനെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ കാനഡ സര്‍ക്കാര്‍ തീരുമാനിച്ചു. ആക്രമണം തടയാന്‍ പരാജയപ്പെട്ടതിനെ കുറിച്ചാണ് അന്വേഷിക്കുക. സംഭവത്തെ കുറിച്ച് അന്വേഷിച്ച സ്വതന്ത്ര അന്വേഷണകന്‍ ബോബ് റേയുടെ റിപ്പോര്‍ട്ടന്മേലാണ് പുനരന്വേഷണം നടത്താനുള്ള തീരുമാനം.

കനിഷ്ക ദുരന്തത്തിന് കാരണമായ രണ്ട് കനേഡിയന്‍ വംശജരെ കാനഡയിലെ കോടതി വിട്ടയച്ചിരുന്നു. ഇതെത്തുടര്‍ന്നുള്ള സാധ്യമായ നടപടികളെന്തെന്ന് കണ്ടെത്താന്‍ ബോബ് റേ തന്റെ റിപ്പോര്‍ട്ടിവ് ആവശ്യമുന്നയിച്ചിട്ടുണ്ട്.

റേയുടെ റിപ്പോര്‍ട്ടിന്മേല്‍ സംഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തുമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും കാനഡ ഉപപ്രധാനമന്ത്രി ആന്‍ മാക്ലെല്ലാന്‍ അറിയിച്ചു. ഇതിനായുള്ള ഉത്തരവ് കാനഡ കൗണ്‍സിലില്‍ പാസാക്കും. റേയോട് സംഭവത്തെ കുറിച്ച് രണ്ടാംഘട്ട അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ട് കാനഡയില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള അവരുടെ അഭിപ്രായം സ്വരൂപിക്കാനും ആവശ്യപ്പെടുമെന്നും മാക്ലെല്ലന്‍ പറഞ്ഞു.

എയര്‍ ഇന്ത്യയുടെ 747 ബോയിംഗ് വിമാനം വാന്‍ക്വാറില്‍ നിന്നും ലണ്ടന്‍ വഴി ഇന്ത്യയിലേക്ക് സഞ്ചരിക്കവെ അയര്‍ലന്റില്‍ വച്ചാണ് ബോംബ് വച്ച് തകര്‍ക്കപ്പെട്ടത്. 1985 ജൂണ്‍ 23നാണ് സംഭവം നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X