കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍ പാത ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: കോട്ടയം-എരുമേലി റയില്‍ പാത ഉപേക്ഷിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണെന്ന് ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ തോമസ് വര്‍ഗ്ഗീസാണ് വെളിപ്പെടുത്തി.

പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ കോട്ടയം-എരുമേലി റെയില്‍ പാത ഉപേക്ഷിക്കണമെന്നും കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കത്ത് നല്‍കിയെന്നും ഇതേ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചതെന്നും തോമസ് വര്‍ഗ്ഗീസ് പറഞ്ഞു.

ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനാകാത്തതിനാല്‍ അങ്കമാലി-എരുമേലി പദ്ധതിക്കും തടസ്സങ്ങളുണ്ട്. മന്ദഗതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം നീങ്ങുന്നത്. ഇത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.

എറണാകുളം-തിരുവനന്തപുരം പാത വൈദ്യുതീകരണത്തിന് റെയില്‍വെ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. പാത വൈദ്യുതീകരണം ഏപ്രിലില്‍ പൂര്‍ത്തിയാകും.

തിരുവനന്തപുരത്ത് നിന്നുള്ള കണ്ണൂര്‍ എക്സ്പ്രസ് മംഗലപുരത്തേക്ക് നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X