കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മിഷന്‍ രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കമ്മിഷന്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കും. കമ്മീഷനില്‍ ചെയര്‍മാനും രണ്ട് അംഗങ്ങളും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ശാസ്ത്ര, സാങ്കേതിക- പരിസ്ഥിതി വകുപ്പ് വിഭജ-ിച്ച് പരിസ്ഥിതി വകുപ്പ് എന്നൊരു പുതിയ വകുപ്പ് സൃഷ്ടിക്കും. വനം വകുപ്പ് സെക്രട്ടറിയായിരിക്കും ഇതിന്റെ സെക്രട്ടറി.

സുനാമി ദുരിതാശ്വാസം ലഭിക്കാത്ത 48 കുടുംബങ്ങള്‍ക്ക് 1000 രൂപാ വീതം നല്‍കും. സൗജ-ന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നാല് സെന്റ് സ്ഥലം ഓരോ കുടുംബത്തിനും സര്‍ക്കാര്‍ വാങ്ങി നല്‍കാനും തീരുമാനിച്ചു. ജ-ില്ലാ കളക്ടര്‍മാരെ ഇതിനായി ചുമതലപ്പെടുത്തി. ഇതിനായി 31 ലക്ഷം രൂപ അനുവദിച്ചു. സന്നദ്ധ സംഘടനകള്‍ വഴി ഇവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കും.

റോഡ് നയം മന്ത്രിസഭ അംഗീകരിച്ചു. ഈ നയം അനുസരിച്ച് റോഡ് സുരക്ഷാ ഫണ്ടും റോഡ് അതോറിട്ടിയും രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കും.

മറ്റ് പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

1. ടിപ്പര്‍ ലോറികളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും.
2. കൈത്തറി തൊഴിലാളി ക്ഷേമ സെസ്, മത്സ്യ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള സെസ്സ് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കും.
3. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് മാനേജ-്മെന്റിന് 6.76 ഏക്കര്‍ സ്ഥലം നല്‍കും.
4. 7594 മഹിളാ സ്വാസ്ഥ്യ സംഘ് വോളണ്ടിയര്‍മാര്‍ക്ക് 200 രൂപ വീതം ഉത്സവ ക്ഷാമബത്ത നല്‍കും.
5. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 1225 പ്രിന്‍സിപ്പല്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കും. സീനിയര്‍ അദ്ധ്യാപകരെ പ്രൊമോട്ട് ചെയ്തായിരിക്കും പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കുക.
6. ദില്ലിയിലെ കേരള ഹൗസില്‍ 27 തസ്തികകളില്‍ ജേ-ാലി ചെയ്യുന്ന താത്കാലിക ജ-ീവനക്കാരെ സ്ഥിരപ്പെടുത്തും.
7. മെഡിക്കല്‍ കോളേജ-ിലെ പിജ-ി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റൈപ്പന്റ് 10,000 രൂപയായും സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 12500 രൂപയും ആയി വര്‍ദ്ധിപ്പിക്കും.
8. അമ്പലപ്പുഴ കെ.കെ.കുഞ്ഞുപിള്ള മെമ്മോറിയല്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ബധിര മൂക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി ഒരു അദ്ധ്യാപകനെയും ഒരു ആയയേയും നിയമിക്കാന്‍ തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X