കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമണ്ഡലം ഹൈദരാലി കാറപകടത്തില്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

വടക്കാഞ്ചേരി: പ്രശസ്ത കഥകളി സംഗീതജ്ഞനായ കലാമണ്ഡലം ഹൈദരാലി(59) കാറപകടത്തില്‍ മരിച്ചു.

ജനവരി അഞ്ച് വ്യാഴാഴ്ച ഉച്ചക്ക് 1.20ഓടെ ഹൈദരാലി ഓടിച്ചിരുന്ന മാരുതികാര്‍ തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ വച്ച് മണല്‍ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിച്ചു.

കലാമണ്ഡലത്തിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. മൃതദേഹം വടക്കാഞ്ചേരി ഡിവൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഹഫ്സയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഹസിത, ഹരീഷ് എന്നിവര്‍ മക്കളാണ്.

1946 ഒക്ടോബര്‍ ആറിന് മൊയ്തൂട്ടിയുടേയും ഫാത്തിമായുടേയും മകനായി ജനിച്ച ഹൈദരാലി കഥകളി സംഗീതത്തെ ജനകീയനാക്കിയ വ്യക്തിയാണ്. സ്വദേശത്തും വിദേശത്തും കഥകളി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ഹൈദരാലി ഈ രംഗത്തെത്തിയ ആദ്യമുസ്ലീമാണ്. ക്ഷേത്രകലയായ കഥകളിസംഗീതത്തിലേക്ക് നിരവധി എതിര്‍പ്പുകളെ നേരിട്ടാണ് ഹൈദരാലി എത്തിയത്. പിന്നീട് ഈ രംഗത്തുള്ള തന്റെ കഴിവു മൂലം യാഥാസ്ഥിതികരെ നിശബ്ദനാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1957 മുതല്‍ 65 വരെ കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിച്ച ഹൈദരാലി കലാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ഗംഗാധരന്‍ എന്നിവരുടെ ശിഷ്യനായിരുന്നു.

ഫാക്ട് സ്കൂളില്‍ സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹൈദരാലി. കലാമണ്ഡലം അവാര്‍ഡ്, എറണാകുളം ക്ലബിന്‍ഖെ തോയൂരാത്രകം പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X