കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിലായുഗ മനുഷ്യന്റേതെന്ന് കരുതുന്ന കാലടിപ്പാട് കണ്ടെത്തി

  • By Staff
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ചീനിക്കപ്പാറയില്‍ ആദിമമനുഷ്യന്റേതെന്ന് കരുതുന്ന കാലടിപ്പാടുകള്‍ കണ്ടെത്തി.

നൂറു കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ശിലായുഗത്തില്‍ ജീവിച്ചിരുന്ന ഭീമാകരനായ മനുഷ്യന്റെ കാലടിപ്പാടുകളാണ് ചീനിക്കപ്പാറയില്‍ നിന്നും 40 കിലോമീററര്‍ അകലെയായി കണ്ടെത്തിയിരിക്കുന്നത്.

പാറയില്‍ പതിഞ്ഞിരിക്കുന്ന ഈ കാലടിപ്പാടുകളിലൊന്നിന് 29 ഇഞ്ച് നീളമുണ്ട്. ഇതിനടുത്തുള്ള മറ്റൊരു കാലടിപ്പാടിന് 26 ഇഞ്ച് നീളമുണ്ട്.

എന്നാല്‍ ഈ കാലടി അടയാളങ്ങള്‍ പരിശോധിച്ച ശേഷമേ കൂടുതലെന്തെങ്കിലും പറയാനാവുകയുള്ളൂവെന്ന് തൃശൂര്‍ പുരാവസ്തുഗവേഷണ വകുപ്പിലെ സുപ്രണ്ട് കെ.കെ രാമമൂര്‍ത്തി പറഞ്ഞു. ഇത്തരം കാലടിപ്പാടുകള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ ഇതിനെ ദൈവത്തിന്റെ അടയാളങ്ങളായി കണ്ട് ആരാധിക്കുന്നുണ്ടെന്നും രാമമൂര്‍ത്തി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X