കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ജനവരി 26 വ്യാഴാഴ്ച രാവിലെ 11.30ന് തിരുവനന്തപുരത്ത് തുടങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വി.എസിന്റെ അധ്യക്ഷതയില്‍ എ.കെ.ജി ഭവനില്‍ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് സെക്യുലര്‍, പി.സി ജോര്‍ജ് വിഭാഗത്തെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നില്ല.

എഡിബി വായ്പ, ഡിഐസി ബന്ധം തുടങ്ങിയ കാര്യങ്ങളെപ്പററി യോഗം ചര്‍ച്ച ചെയ്യും.

ഇടത്കക്ഷികള്‍ അധികാരത്തിലിരിക്കുന്ന നഗരസഭകളില്‍ എഡിബി വായ്പ വാങ്ങുന്നതിനോട് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഡിഐസിയെ ഇടത്മുന്നണിയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുളളതിനാല്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനവും ഔപചാരിക ചര്‍ച്ചകളും യോഗത്തില്‍ നടന്നേക്കാനിടയില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ഘടകകക്ഷികള്‍ നടത്തുന്ന പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നതായി അറിയുന്നു. സിപിഐ, ആര്‍എസ്പി തുടങ്ങിയ ഘടകകക്ഷികള്‍ ഡിഐസിയെ മുന്നണിയില്‍ എടുക്കുന്നതിന് എതിരാണ്.

യോഗം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാന പ്രശ്നം ജനതാദള്‍ മുന്നണിയില്‍ തുടരുന്നത് സംബന്ധിച്ചാണ്. കര്‍ണാടകയില്‍ ജെഡിഎസ് വിമതനേതാക്കള്‍ ബിജെപിയുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ഒരുങ്ങുന്നതിന്റെ വെളിച്ചത്തിലാണിത്.

നാലു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇടത്മുന്നണിയുടെ ഏകോപനസമിതി യോഗം ചേരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X