കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്നപരിഹാരത്തിന് ഇന്ത്യ പ്രതികരിക്കുന്നില്ല: മുഷറഫ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കശ്മീര്‍ പ്രശ്നപരിഹാരത്തിനായുളള പാകിസ്ഥാന്റെ നിര്‍ദേശങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞു.

50 വര്‍ഷത്തിലേറെ പഴക്കമുളള കശ്മീര്‍ പ്രശ്നം പരിഹരിക്കാനായി താന്‍ ചില നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ പകരം നിര്‍ദേശങ്ങള്‍ വയ്ക്കുകയോ ഇവക്ക് മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. പകരം താന്‍ മാധ്യമങ്ങളിലൂടെ സംസാരിക്കുകയാണെന്നാണ് പറയുന്നത്.

എന്നാല്‍ ഇന്ത്യാ-പാക് ബന്ധം ഇപ്പോള്‍ മറ്റെന്നുണ്ടായതിനേക്കാളും മെച്ചപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും സമ്മര്‍ദമില്ല. അതിര്‍ത്തിയില്‍ വെടിവയ്പുമില്ല. എന്നാല്‍ പ്രശ്നപരിഹാരശ്രമങ്ങള്‍ മുന്നോട്ടുപോകുന്നില്ലെന്നതാണ് പ്രശ്നം.

ഇന്ത്യയില്‍ അതിര്‍ത്തി കടന്നുളള ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് പാകിസ്ഥാന് ഒന്നും ചെയ്യാനാവില്ല. ഇവ ആരുടെയും പിന്തുണയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒറ്റപ്പെട്ട സംഘടനകളാണ്. ഇവയെ സഹായിക്കുന്നത് പാകിസ്ഥാനാണെന്ന് ഇന്ത്യക്ക് അഭിപ്രായമുണ്ടെങ്കില്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാന്‍ തങ്ങളില്ല.

തന്നെ വധിക്കാന്‍ ശ്രമിച്ച ഭീകരരെ കൊല്ലുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും മുഷറഫ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X