കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നു: പിണറായി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാധ്യമങ്ങളില്‍ ഒരു വിഭാഗം വി.എസ്.അച്യുതാനന്ദനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ക്രൂരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പാര്‍ട്ടി തീരുമാനം പ്രകടനങ്ങളിലൂടെ മാറ്റാനാവില്ല. ഇപ്പോള്‍ നടക്കുന്ന പ്രകടനങ്ങളില്‍ സിപിഎം പ്രവര്‍ത്തകരാണുള്ളതെന്ന് വിശ്വസിക്കുന്നില്ല. മാധ്യമ റിപ്പോര്‍ട്ടുകളോട് വി.എസ്. പ്രതികരിക്കാത്തതില്‍ നിങ്ങള്‍ക്ക് വിഷമം കാണും. എന്നാല്‍ അദ്ദേഹം ഉചിതമായ സമയത്ത് പ്രതികരിക്കും- പിണറായി പറഞ്ഞു. മാര്‍ച്ച് 20 തിങ്കളാഴ്ച കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അജണ്ട എന്താണെന്ന് അറിയില്ല. തിരഞ്ഞെടുപ്പ് കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ കാര്യവും സ്വാഭാവികമായും ചര്‍ച്ചക്കു വരും.

തിങ്കളാഴ്ച കരുണാകരന്‍ കൊച്ചിയില്‍ പറഞ്ഞത് കോണ്‍ഗ്രസ് ശവപറമ്പാണെന്നാണ്. അങ്ങനെ പറഞ്ഞ കരുണാകരനുമായി ബന്ധം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം അവരുടെ പാപ്പരത്വത്തെയാണ് കാണിക്കുന്നത്.

ഡിഐസി ഞങ്ങളുമായി ബന്ധം ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവരുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഡിഐസിയെ തള്ളിപ്പറഞ്ഞവരാണ് അവരെ കൂടെക്കൂട്ടാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയായിരിക്കും യുഡിഎഫിനു നേരിടേണ്ടിവരിക.

മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തണമെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X