കണ്ണന്താനത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തര്‍ക്കം
കോട്ടയം: കാഞ്ഞിരപ്പളളിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തര്‍ക്കം.
കണ്ണന്താനത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ സൂക്ഷ്മപരിശോധനാ സമയത്ത് കേരള കോണ്‍ഗ്രസ് (ജെ) റിബല്‍ സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടി അഗസ്തി എതിര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ കണ്ണന്താനത്തിന്റെ സ്വമേധയാ വിരമിക്കല്‍ അംഗീകരിക്കേണ്ടത് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റാണെന്നും എന്നാല്‍ ചീഫ് സെക്രട്ടറി അംഗീകരിച്ചതായാണ് കണ്ണന്താനം രേഖ നല്‍കിയിരിക്കുന്നതെന്നും അഗസ്തി ചൂണ്ടിക്കാട്ടി.
എന്നാല്‍ ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനും കേരളത്തിലെ ഉന്നതോദ്യോഗസ്ഥനും ആയതിനായില്‍ പത്രിക സ്വീകരിക്കുന്നുവെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
അതേ സമയം കണ്ണന്താനത്തിന്റെ പത്രിക സ്വീകരിച്ചെങ്കിലും വീണ്ടും നിയമപ്രശ്നമുയര്‍ന്നേക്കും. ഐഎഎസ് ഉദ്യോഗസ്ഥര്‍ വിആര്‍എസ് എടുക്കുന്നതിന് മൂന്ന് മാസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. നോട്ടീസ് നല്‍കി മൂന്ന് മാസം തികയാത്തതിനാല്‍ അദ്ദേഹമിപ്പോഴും സര്‍വീസിലുണ്ടെന്നും സര്‍വീസിലുള്ളവര്‍ക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കാനാവില്ലെന്നും വാദമുണ്ട്.












Click it and Unblock the Notifications