ബൈച്ചുങ് ബൂട്ടിയയ്ക്കെതിരെ അറസ്റ് വാറന്റ്
കൊല്‍ക്കത്ത: തന്റെ ലഗേജ് മോഷ്ടിച്ച കള്ളനെ തിരിച്ചറിയാന്‍ കോടതി മുമ്പാകെ ഹാജരാകാതിരുന്നതിന് ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയക്കെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഹൗറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സദന്‍ മണ്ടലാണ് വ്യാഴാഴ്ച വാറന്റ് പുറപ്പെടുവിച്ചത്. മെയ് 20നു മുമ്പ് ഭൂട്ടിയയെ കോടതിക്കു മുന്നില്‍ ഹാജരാക്കാന്‍ കോടതി പൊലീസിനോട് ഉത്തരവിട്ടു.
2002ലാണ് ഒരു ടൂര്‍ണമെന്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തീവണ്ടിയില്‍ വച്ച് ബൂട്ടിയയുടെ ലഗേജ് മോഷണം പോയത്. കേസുമായി ബന്ധപ്പെട്ട് ഭൂട്ടിയക്ക് പല വട്ടം സമന്‍സ് അയച്ചിരുന്നു.
കോടതി നിര്‍ദേശിച്ച ദിവസം തനിക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സമന്‍സുമായി എത്തിയ പൊലീസ് ഓഫീസറോട് താന്‍ പറഞ്ഞിരുന്നുവെന്നും ഓഫീസര്‍ ആവശ്യപ്പെട്ട പ്രകാരം അക്കാര്യം സമന്‍സിനു പിറകെ എഴുതി നല്‍കിയിരുന്നുവെന്നും ഭൂട്ടിയ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ് അപ്പോള്‍ തനിക്കറിയില്ലായിരുന്നുവെന്നും ഭൂട്ടിയ വ്യക്തമാക്കി.












Click it and Unblock the Notifications