കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തെച്ചെറുക്കാന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തീവ്രവാദി ആക്രമണങ്ങള്‍ തടയാനും , ഗോത്ര വര്‍ഗ്ഗ പുനരധിവാസം , റെയില്‍വെ സുരക്ഷ എന്നിവക്കുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതലുള്ള പതിമൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ ഒരു ദിവസം നീണ്ട ചര്‍ച്ച ക്കുശേഷമാണ് പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ തീരുമാനമായത്. മാത്രമല്ല തീവ്രവാദത്തെ തടയാന്‍ ഫലപ്രദമായ പദ്ധതി ആവിഷ്കരിക്കുകയെന്നത് കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ പരിഗണിനയിലുള്ള വിഷയമാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുത് കളയാനുള്ള പദ്ധതികളാവിഷ്കരിക്കുകയെന്ന ഉദ്ദേത്തോടെ രണ്ടാഴ്ച മുമ്പ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്ടട്ടറിമാരും പൊലീസ് ഡയറക്ടര്‍ ജനറല്‍മാരും നടത്തിയ ചര്‍ച്ചകള്‍ക്കുപിന്നാലെയാണ് ഇക്കാര്യത്തിന്മേല്‍ കേന്ദ്രം പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാനമുഖ്യമന്ത്രിമാരെക്കൂടാതെ ആഭ്യന്തര വകുപ്പു മന്ത്രിമാരും പ്രതിരോധം, വനം, പഞ്ചായത്തീരാജ് വിഭാഗ്ങ്ങളിലെ ഉന്നതോദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. എവിടെയും തീവ്രവാദപ്രവര്‍ത്തനത്തിന്റെ ആദ്യ ഇരകള്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. മാത്രമല്ല അവരുടെ കൈവശമുള്ലതെല്ലാം ആധുനിക രീതിയിലുള്ള ആയുധങ്ങളാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ആയുധങ്ങള്‍ മിക്കവയും പലപ്പോഴായുള്ലള പൊലീസ് സ്റേഷന്‍ ആക്രമണങ്ങളില്‍നിന്നും മറ്റുമാണ് തീവ്രവാദികള്‍ കൈക്കലാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ജീവിതം ദുസ്സഹമാക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ കൈക്കൊള്ളണമെന്ന് ചര്‍ച്ചയില്‍ പരക്കെ ആവശ്യമുയര്‍ന്നു.

പലതരം വന്‍കിട പദ്ധതികളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി പല തവണയായി കുടയൊഴിപ്പിക്കപ്പെട്ട ഗോത്രവര്‍ഗ്ഗക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുവാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താല്പര്യമുള്ള തായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ റെയില്‍വെസ്റേഷനുകളിലും ട്രയിനുകളിലും ഈയിടെയുണ്ടായ കനത്ത തീവ്രവാദി ആക്രമണത്തെ കണക്കിലെടുത്ത് റെയില്‍വെയുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതിയില്‍ ച്ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ബീഹാര്‍, ഝാര്‍ഖണ്ഡ് , ഉത്തരാഞ്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ നിരവധിപേര്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാനായി ആന്ധ്രപ്രദേശിലെ ഗ്രേ ഹോണ്ട് കമാന്റോസിന് സമാനമായ ഒരു കാവല്‍ സേനയെ ഇത്തരം പ്രദേശങ്ങളിലും വിന്യസിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശവും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട് . രണ്ടാഴ്ച മുമ്പ് നടന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തീവ്രവാദത്തെ അമര്‍ച്ചചെയ്യാനെടുത്ത നടപടികള്‍ മാതൃകയാക്കാന്‍ ആവശ്യമുയര്‍ന്നിരുന്നു. ആന്ധ്രപ്രദേശില്‍ മൊത്തം 1200 ഗ്രേ ഹോണ്ട് കമാന്റോസാണ് ഇപ്പോഴുള്ളത്. ചത്തീസ്ഗഢില്‍ തീവ്രവാദത്തെ ചെറുക്കുന്ന ജനജാഗരണ്‍ സംഘത്തിലെ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ല നീര്‍ദ്ദേശം ചത്തീസ്ഗഡ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട് . ഇതിന് അടുത്തുതന്നെ അംഗീകാരം കിട്ടുമെന്നും കരുതപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചത്തീസ്ഗഢിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തീവ്രവാദി ആക്രമണങ്ങള്‍ക്കിരയായിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ പരിശീലനം ലഭിച്ച 10,000ത്തോളം പ്രവര്‍ത്തകരുണ്ടെന്ന കണക്കാക്കപ്പെടുന്നു. മാത്രമല്ല 20,000ത്തില്‍പ്പരം ആധുനിക ആയുധങ്ങളും ഇവരുടെ കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X