കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ആറു ജില്ലകളില്‍ നാളെ വിധിയെഴുത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള ആദ്യ ഘട്ടതിരഞ്ഞെടുപ്പില്‍ ആറു തെക്കന്‍ ജില്ലകളില്‍ ശനിയാഴ്ച വോട്ടെടുപ്പുനടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ആറു ജില്ലകളിലെ 59 നിയോജകമണ്ഡലങ്ങളിലാണ് ശനിയാഴ്ച വിധിയെഴുത്തു നടക്കുക. ആറു ജില്ലകളിലുമായി ആകെ ഒരു കോടിയോളം വോട്ടര്‍മാരുണ്ട്. 409സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇവരില്‍ 27 പേര്‍ സ്ത്രീകളാണ്.

ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. 6 ജില്ലകളിലെയും പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചു. ഈ ജില്ലകളില്‍ തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മറ്റു ജില്ലകളിലെ ദൃശ്യ ,ശ്രാവ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കി. ആറുജില്ലകളിലെ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താതിരിക്കാനാണ് ഈ മുന്‍കരുതല്‍. നാളെ പോളിംഗ് നടക്കുന്ന മണ്ഡലങ്ങളില്‍ 45 ലും യു ഡി എഫാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം എ ബേബി, പി കെ ഗുരുദാസന്‍, തോമസ് ഐസക്, എം വിജയകുമാര്‍ മന്ത്രിമാരായ കെ. എം മാണി, കെ ആര്‍ ഗൗരിയമ്മ , ബാബു ദിവാകരന്‍ , എം വി രാഘവന്‍, എന്‍ ശക്തന്‍, സി എഫ് തോമസ്, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ ജനവിധിതേടുന്ന പ്രമുഖര്‍.

പ്രശ്നങ്ങള്‍ നിലവിലുള്ള ബൂത്തുകളില്‍ ഡിജിറ്റല്‍ ക്യാമറ സജ്ജീകരിക്കും. ഇതിനായി 1000ക്യാമറകള്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 865 ബൂത്തുകളില്‍ ഇവ ഉപയോഗിക്കും. മറ്റു വീഡിയോ ഗ്രാഫിയും ഫോട്ടോഗ്രാഫിയും ബൂത്തുകളില്‍ അനുവദിക്കുന്നതല്ല.

ഇടതു ചൂണ്ടുവിരലിന്റെ അഗ്രം മുതല്‍ ആദ്യമടക്കുവരെയായിരിക്കും ഇത്തവണ മഷി പുരട്ടുന്നത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ അതുകൊണ്ടുവണം. ഇല്ലാത്തവര്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ സത്യലാങ്മൂലം നല്‍കിയ ശേഷം മറ്റു ഫോട്ടോ കാര്‍ഡ് കാണിച്ച് വോട്ടു രേഖപ്പെടുത്തണം. 8,292 ബൂത്തുകളിലായി 8,609 വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി. 1,112 യന്ത്രങ്ങള്‍ കരുതലായുണ്ട്. ആകെയുള്ള 83,89,645 വോട്ടര്‍മാരില്‍ 99.2ശതമാനം പേരുടെ യും ഫോട്ടോയുണ്ട്. 2,14കോടി വോട്ടര്‍മാരില്‍ 1.67ലക്ഷം പേരുടെ ഫോട്ടോയാണ് ഇല്ലാത്തത്. ഇവര്‍ക്കും വോട്ട് ചെയ്യുന്നതിന് തടസ്സമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X