കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തിന് യുഡിഎഫ് വരണം: സോണിയ

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: കേരളത്തിന്റെ സമഗ്രവികസനത്തിനും കഴിഞ്ഞ അഞ്ചു വര്‍ഷം തുടങ്ങിവെച്ച വികസനപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും യുഡിഎഫ് സര്‍ക്കാറിനെ ഒരിക്കല്‍ക്കൂടി അധികാരത്തിലേറ്റാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. യു ഡി എഫ് സര്‍ക്കാറിന്റെയും യു പി എ സര്‍ക്കാറിന്റെയും വികസന നയങ്ങളാണ് കേരളത്തെ ഇത്രയേറെ മുന്നിലെത്തിച്ചത്. പ്രവാസി മലയാളികള്‍ക്കായി ഇരു സര്‍ക്കാറുകളും അനേകം ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കായി ആദ്യമായി ഒരു വകുപ്പ് കേന്ദ്രത്തില്‍ രൂപീകരിച്ചത് യു പി എ സര്‍ക്കാറാണ്-സോണിയ അവകാശപ്പെട്ടു.

മാത്രമല്ല യു ഡി എഫ് അധികാരത്തിലേറുമ്പോള്‍ കേരളത്തിലെ സാമ്പത്തികനില പരിതാപകരമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം സാമ്പത്തകമായി വളര്‍ച്ചനേടിയിട്ടുണ്ടെന്നും സോണിയ പറഞ്ഞു. കൂടാതെ എന്തിനെയും ഏതിനെയും എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ കയ്യിലേക്ക് കേരളത്തെ വിട്ടുകൊടുക്കരുതെന്നും. എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തലെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നത്തല, സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, പി. സി ചാക്കോ, സ്ഥാനാര്‍ത്ഥികളായ ഉമേഷ് ചള്ളിയില്‍, എം കെ കണ്ണന്‍, തോമസ് ഉണ്ണിയാടന്‍, ബാലാറാം, ലീലാമ്മതോമസ്, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. തൃശ്ശൂരിലെ പരിപാടിക്കുശേഷം സോണിയ പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്തു നടക്കുന്ന പരിപാടിയില്‍ സംസാരിക്കും തുടര്‍ന്ന് കണ്ണൂരിലെ പ്രചാരണപരിപാടിയില്‍ പങ്കെടുത്തശേഷം കോഴിക്കോട്ടേക്കു പോകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X