തൃശ്ശൂരില്‍ വെടിമരുന്നുശാലയ്ക്ക് തീപിടിച്ച് നാലുപേര്‍ മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടക്കാനിരുന്ന സാമ്പിള്‍ വെടിക്കെട്ടിന്റെ ശേഖരത്തിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ടുപേര്‍ ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. അഞ്ചുപേരെ കാണാതായി . തൃശ്ശൂര്‍ നഗരത്തില്‍നിന്നും അഞ്ചു കി.മി അകകലെ പാറമേക്കാവ് വിഭാഗത്തിന്റെ പാടുക്കാടുള്ള വെടിമരുന്നുശാലയിലാണ് വ്യാഴാഴ്ച വൈകീട്ട്തീപിടുത്തമുണ്ടായത്.
പാറമേക്കാവ് വെടിക്കെട്ടിനു നേതൃത്വം നല്‍കുന്ന വെണ്ണൂര്‍ രാധാകൃഷ്ണനും(45) അപകടത്തില്‍ മരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അറിയപ്പെടുന്ന കരിമരുന്നു വിധഗ് ദ്ധനാണിദ്ദേഹം. ഒന്നര ദശകമായി പാറമേക്കാവിന്റെ വെടിമരുന്നുപ്രകടനത്തിന് നേതൃത്വം നല്‍കിവരുന്നത് രാധാകൃഷ്ണനാണ്. ഇദ്ദേഹത്തെക്കൂടാതെ വെടിമരുന്നുശാലയിവലുണ്ടായിരുന്ന വെണ്ണൂര്‍ സ്വദേശികളായ വടക്കേക്കുന്നത്ത് ശുക്രന്റെ മകന്‍ സുദേവ്(25),വെണ്ണൂര്‍ സ്വദേശികളായ അജീഷ്(25),വേശുക്കുട്ടന്‍(24)എന്നിവരുമാണ് മരിച്ചത്. സ്ഫോടനത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം പലഭാഗങ്ങളായി പൊട്ടിത്തെറിച്ചു പോയിരുന്നു.
പരിക്കേറ്റ വെണ്ണൂര്‍ സ്വദേശികളായ ഗിരീഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും രമേഷിനെ അശ്വനി ഹോസ്പിറ്റലിലും മറ്റുനാലുപേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരന്തത്തെത്തുടര്‍ന്ന് ഇന്നുനടക്കേണ്ടിയിരുന്ന സാമ്പിള്‍ വെടിക്കെട്ടും, ചമയപ്രദര്‍ശനവും പാറമേക്കാവ് വിഭാഗം വേണ്ടെന്നു വെച്ചിട്ടുണ്ട്. തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് വേണ്ടെന്നുവെച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് 4.40നാണ് രണ്ടു സ്ത്രീകളുള്‍പ്പെടെ 11പേര്‍ പണിയെടുക്കുന്ന വെടിമരുന്നുശാലക്ക് തീപിടിച്ചത്. വലിയ കുഴിമിന്നലുകളും അമിട്ടുകളിം നിറച്ചുവെച്ചിരുന്ന ഓലഷെഡിനാണ് തീപിടിച്ചത്.
വലിയശബ്ദത്തോടെ ഒറ്റത്തവണയാണ് സ്പോടനമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. വെടിമരുന്നുശാലനിന്നുരുന്ന പറമ്പിലെ മരങ്ങളും പണിക്കാരുടെ മൂന്ന് ബൈക്കുകളും പരിസരത്തുള്ള പത്തോളം ഓടിട്ട വീടുകളും സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഭാഗികമായിത്തകര്‍ന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ .
വെടിമരുന്നുനിറക്കുന്നജോലിയിലേര്‍പ്പെട്ടിരുന്ന ഏല്യ, ധനലക്ഷ്മി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് തീകെടുത്തിയത്. ജില്ലാകളക്ടര്‍ കെ.എസ് പ്രേമചന്ദ്രക്കുറുപ്പ്, ഡി ഐ ജി ബി സന്ധ്യ, എസ്.പി എം എന്‍ ജയപ്രകാശ് തുടങ്ങിയവരും നൂറുകണക്കിന് പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സ്ഫോടനത്തിനു കാരണമായി സാഹചര്യത്തെക്കുറിച്ച് അമ്പേഷണം നടത്തുമെന്ന് കൊച്ചിയിലെ എക്സപ്ലോസീവ്സ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാല്‍ അറിയിച്ചു.












Click it and Unblock the Notifications