കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 വര്‍ഷം പഴക്കമുള്ള താക്കൂര്‍ ഹൗസ് ലേലത്തിന്

  • By Staff
Google Oneindia Malayalam News

കൊച്ചി: രാം ബാദുര്‍ താക്കൂര്‍(ആര്‍ ബി ടി) തേയിലക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരിത്ര പ്രധാനമായ താക്കൂര്‍ ഹൗസ് ലേലം ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ നല്‍കാനുള്ള 15 കോടിയുടെ കുടിശിക നികത്താനാണ് അധികൃതര്‍ 300 വര്‍ഷം പഴക്കമുള്ള ബംഗ്ലാവ് ലേലം ചെയ്യാനൊരുങ്ങുന്നത്.

ഫോര്‍ട്ടുകൊച്ചിക്കടുത്തുള്ള ഈ കെട്ടിടം ഡച്ചുകാര്‍ പണികഴിപ്പിച്ചതാണ്. കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന ചുവപ്പും വെള്ളയും ചായം പൂശിയ ഈകെട്ടിടമാണ് ലൈറ്റ് ഹൗസിന്റെ അഭാവത്തില്‍ കടല്‍യാത്രക്കാര്‍ക്ക് പലപ്പോഴും ദിശമനസ്സിലാക്കാനും തീരമണയാനും അടയാളം നല്‍കുന്നത്.

ആര്‍ ബി ടി കമ്പനി ഉടമസ്ഥരില്‍ ഒരാളാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഇപ്പോള്‍ കമ്പനിയുടെ പേരിലുള്ള കെട്ടിടവും അതുനില്‍ക്കുന്ന ഒരേക്കര്‍ ഭൂമിയും ലേലം ചെയ്തു കിട്ടുന്ന തുക കമ്പനിവരുത്തിയിരിക്കുന്ന കുടിശിക നികത്താനായി ഉപയോഗിക്കുമെന്ന് റീജ്യണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ അറിയിച്ചു.

പണമടക്കാന്‍ 15 ദിവസത്തെ സമയമാണ് ഉദ്യോഗസ്ഥര്‍ കമ്പനിക്കു നല്‍കിയിട്ടുള്ളത്. കെട്ടിടത്തിന്റെ സ്ഥലമളന്നു തിട്ടപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ എത്രയും വേഗം സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് ബാലചന്ദ്രന്‍ നായര്‍ അറിയിച്ചു.

ദക്ഷിണേന്ത്യയിലെ വന്‍തേയില കമ്പനികളില്‍ ഒന്നാണ് ആര്‍ബിടി. ഇടുക്കിയില്‍ ഒമ്പത് തേയിലത്തോട്ടങ്ങളും എട്ട് ഫാക്ടറികളും ഇവരുടെ ഉടമസ്ഥതയിലുണ്ട്. തോട്ടം മേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് മിക്കവാറും എല്ലാ ഫാക്ടറികളും പൂട്ടിക്കിടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X