കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത എല്ലാ കര്‍ഷകരുടെയും കാര്‍ഷിക കടം എഴുതിത്തള്ളാന്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.

വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന പ്രഥമ മന്ത്രിസഭായോഗം രണ്ടുമണിക്കൂറോളം നീണ്ടു. ജനങ്ങള്‍ക്കുവേണ്ടി നേരത്തേ എഴുതിത്തയ്യാറാക്കിയ സന്ദേശം വായിച്ചതിനുശേഷമാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചത്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഏതെല്ലാം വായ്പകളാണ് എഴുതിത്തള്ളേണ്ടതെന്ന കാര്യം വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിവുണ്ടാകുന്നതുവരെ വായ്പ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്ന കര്‍ഷകരോട് ധനകാര്യ സ്ഥാപനങ്ങള്‍ വിട്ടുവീഴ്ചക്കു തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നിലനില്‍ക്കുന്ന മൊറട്ടോറിയം ദീര്‍ഘിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ആദിവാസി സമരത്തിനുശേഷം പിടിച്ചെടുത്ത ഭൂമികളില്‍ കൃഷിചെയ്യുന്ന ആദിവാസികളില്‍ അര്‍ഹരായവര്‍ക്ക് കൈവശാവകാശ രേഖനല്‍കും. സമരത്തിന്റെ ഭാഗമായുള്ള കേസുകളില്‍ ഗൗരവം കുറഞ്ഞ കേസുകള്‍ പിന്‍വലിക്കും.

സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി നേരത്തേ കരുതിയിരുന്നതിലും മോശമാണെന്നും ഇതിന്റെ യഥാര്‍ത്ഥ അവസ്ഥ ജനങ്ങളെ ബോധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജൂണില്‍ ചേരുന്ന നിയമസഭയില്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, കയര്‍, കശുവണ്ടി, ഖാദി തുടങ്ങി വിവിധ സാമൂഹ്യ ക്ഷേമപെന്‍ഷനുകളുടെ ഒരു വര്‍ഷത്തെ കുടിശ്ശിക നല്‍കാനും തീരുമാനമായി.

കുടിവെളളക്ഷാമം പരിഹരിക്കാനായി 10 ലക്ഷം രൂപ വീതം കലക്ടര്‍മാര്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനും മന്ത്രസഭായോഗം തീരുമാനിച്ചു. ഇതിനായി 14ജില്ലകളിലെയും മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുതിയ മന്ത്രിസഭയുടെ മറ്റു തീരുമാനങ്ങള്‍

സ്ത്രീ പീഡന റാക്കറ്റുകളെയും മാറാട് കലാപത്തിനുള്‍പ്പെടെ നേതൃത്വം നല്‍കിയ തീവ്ര വര്‍ഗീയ സംഘങ്ങളെയും മോഷണ സംഘങ്ങളെയും അമര്‍ച്ചചെയ്യും.

സ്ത്രീ പിഡനക്കേസുകളില്‍ നീതിനടത്തിപ്പ് വൈകിക്കില്ല

കാട്, കടല്‍ത്തീരം, കായല്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവ കയ്യേറുന്നവരെ ഒഴിപ്പിക്കും.

അഴിമതിനടത്തുന്ന ആരെയും മന്ത്രസഭയില്‍ തുടരാന്‍ അനുവദിക്കില്ല.

മുടങ്ങിക്കിടക്കുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക കാലതാമസം കൂടാതെ നല്‍കും

പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിക്കും

പൊതുവിദ്യാഭ്യാസത്തിന്റെ പ്രതാപം വീണ്ടെടുക്കം, കുതിച്ചുയരുന്ന വിദ്യാഭ്യാസച്ചെലവ് കുറയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X