കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബ്ബര്‍വില: കര്‍ഷകരില്‍ നവോന്മേഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിപണിയില്‍ റബ്ബര്‍ വില വര്‍ധിച്ചത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരില്‍ നവോന്മേഷമാണ് പകര്‍ന്നിരിക്കുന്നത്.

വെള്ളിയാഴ്ച റബ്ബര്‍ വില കിലോക്ക് 100 രൂപ എന്ന റെക്കോഡിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില 63.25 രൂപയായിരുന്നു.

ആഗോളവിപണിയില്‍ ഇപ്പോഴുള്ള വില 113-114 രൂപയാണ്. അടുത്തുതന്നെ വില വീണ്ടും കൂടാനിടയുണ്ട്- റബ്ബര്‍ ബോര്‍ഡ് മെംബര്‍ കെ. കെ അബ്രഹാം പറഞ്ഞു.

കേരളത്തിലെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം ആളുകളും റബ്ബറിനെ ആശ്രിയിച്ചു കഴിയുന്നവരാണ്. ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകളുള്ളത് മധ്യകേരളത്തിലാണ്. വിലക്കയറ്റം റബ്ബര്‍ കര്‍ഷര്‍ക്കു മാത്രമല്ല ടാപ്പിംഗ് തൊഴിലാളികള്‍ക്കും അനുഗ്രഹമായിരിക്കുകയാണ്. റബ്ബറിനു വിലകൂടിയതിനാല്‍ തങ്ങളുടെ കൂലി വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് തൊഴിലുടമയോട് ആവശ്യപ്പെടാം.

1998 ല്‍ റബ്ബറിന്റെ ഏറ്റവും കൂടിയ വില 29. 50 രൂപയായിരുന്നു. പന്നീട് സാവധാനം വിലവര്‍ദ്ധിച്ച് 2003ആയപ്പോള്‍ കിലോക്ക് 49 രൂപവരെയായി. ആ വിലയില്‍ നിന്നും പിന്നീട് താഴേക്ക് പോയില്ല.

റബ്ബര്‍ ഉത്പാദനത്തില്‍ ലോകത്തില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്ക്. ഇതില്‍ത്തന്നെ 83 ശതമാനം ഉത്പാദനവും നടക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ മൊത്തം 4,81,000 ഹെക്ടര്‍ സ്ഥലത്താണ് റബ്ബര്‍ കൃഷിചെയ്യുന്നത്. 2000-01 ല്‍ കേരളത്തിന്റെ മൊത്തം ഉത്പാദനം 5,80,000 ടണ്ണായിരുന്നത് 2005 ആയപ്പോഴേക്കും 6,91,000 ടണ്ണായി ഉയര്‍ന്നിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റഡീസിലെ പ്രൊഫ. കെ. ജെ ജോസഫ് ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനം കൂടിയതിനൊപ്പം തന്നെ വിലയിലും വര്‍ദ്ധനവുണ്ടായിരിക്കുന്നത് ഈ മേഖലയിലെ പുരോഗതിയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X