കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്ല് ബോര്‍ഡ് രൂപീകരിക്കും: കൃഷി മന്ത്രി

  • By Staff
Google Oneindia Malayalam News

കൊല്ലം: റബ്ബര്‍ ബോര്‍ഡ് മാതൃകയില്‍ നെല്ല് ബോര്‍ഡ് രൂപീകരിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു.

നെല്‍കര്‍ഷകരുടെയും കേരകര്‍ഷകരുടെയും പ്രശ്നങ്ങള്‍ സര്‍ക്കാര്‍ വര്‍ദ്ധിച്ച പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും. നെല്ലു സംഭരണം പൊളിക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ല.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതു സംബന്ധിച്ച പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തില്‍ തയാറാക്കും. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കുണ്ടാക്കും. ഇതിനായി ഇപ്പോള്‍ത്തന്നെ കലക്ടര്‍മാരില്‍നിന്നും വിശദവിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി- ആദ്ദേഹം അറിയിച്ചു.

സമഗ്രവിള ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസഹായത്തോടെ നടപ്പാക്കാന്‍ ശ്രമിക്കും. ലോകവ്യാപാര സംഘടനാകരാര്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കര്‍ഷകരുടെ കൃത്യമായ കണക്കുണ്ടാക്കും. അഴിമതിയും കെടുകാര്യസ്ഥതയും ഇടത്തട്ടിപ്പും ഇല്ലാതാക്കും.

യു ഡിഎഫ് സര്‍ക്കാറിന് വ്യക്തമായ കാര്‍ഷികനയം ഉണ്ടായിരുന്നില്ല. അതിന്റെ ഫലമാണ് വയനാട്ടിലും മറ്റുമുള്ള സംഭവങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനായി എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യക്തമായ കാര്‍ഷിക നയം രൂപീകരിക്കും. കര്‍ഷകര്‍ക്ക് ആത്മഹത്യഹത്യയെപ്പറ്റി ചിന്തിക്കാനിടവരുത്താതെ എങ്ങനെ ജീവിക്കാമെന്ന ചിന്തയിലേക്ക് അവരെ തിരികെക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X