കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുംബൈ ആര്സിഎസില് സ്ഫോടനം: രണ്ടു പേര് മരിച്ചു
മുംബൈ: രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്ടിലൈസേഴ്സിന്റെ (ആര് സി എസ്) മുംബൈ ചെമ്പൂരിലെ അമോണിയം നൈട്രേറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു.
പ്ലാന്റ് ഓപ്പറേറ്റര്‍മാരായ കിരണ്‍ സാവന്ത്(46), നിതിന്‍ അധികാരി(41) എന്നിവരാണ് മരിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനകാരണം വ്യക്തമായിട്ടില്ല.
സ്ഫോടന കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ആര്‍സിഎസ് അധികൃതര്‍ പറഞ്ഞു.