കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സോണിയ എംപി സ്ഥാനം രാജിവയ്ക്കണം: ബിജെപി
ദില്ലി: പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച ബില്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം പാര്‍ലമെന്റിന് തിരിച്ചയച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ലോക്സഭാ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ് ആവശ്യപ്പെട്ടു.
റായ്ബറേലി ലോക്സഭാ സീറ്റിലെ എംപി സ്ഥാനം സോണിയ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. റായ്ബറേലിയിലെ ജനങ്ങള്‍ സോണിയയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആദര്‍ശത്തിന്റെയും ധാര്‍മികതയുടെയും പരിവേഷമണിഞ്ഞ് സോണിയ രാജി നല്‍കുകയായിരുന്നു. അന്ന് സോണിയ രാജി വച്ചതിനുണ്ടായ സാഹചര്യവും കാരണവും ഇപ്പോഴും നിലനില്‍ക്കുകയാണ്- രാജ്നാഥ്സിഗ് പറഞ്ഞു.
രാഷ്ട്രപതി ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പാര്‍ലമെന്റ് ഒരു തീരുമാനമെടുക്കണമെന്നും രാജ്നാഥ്സിംഗ് ആവശ്യപ്പെട്ടു.