കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ സീറ്റ്: ഇരുമുന്നണിയിലും തര്‍ക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുസംബന്ധിച്ച് യു ഡി എഫിലും എല്‍ ഡി എഫിലും തര്‍ക്കം.

രാജ്യസഭയിലുള്ള മൂന്ന് കേരളപ്രതിനിധികളും സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ എംപിമാരെ തിരഞ്ഞെടുക്കുന്നത്.

സംസ്ഥാന ജലവിഭവ മന്ത്രിയും ആര്‍ എസ് പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്‍ രാജിവച്ച ഒഴിവിലും കോണ്‍ഗ്രസ്സ് നേതാവ് പി.ജെ.കുര്യന്‍, മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി എന്നിവരുടെ കാലിവധി അവസാനിക്കുന്നതോടെ ഉണ്ടാവുന്ന ഒഴിവുകളിലുമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്.

മൊത്തം 140 അംഗങ്ങളുള്ള രാജ്യസഭയില്‍ എല്‍ ഡി എഫിന് 98 സീറ്റുകളാണുള്ളത്. യു ഡി എഫിനാകട്ടെ 42ഉം. നിയമസഭയിലെ സീറ്റ് അനുസരിച്ച് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒന്നും ലഭിക്കും.

പഴയതുപൊലെതന്നെ ഘടകകക്ഷികളെല്ലാം സീറ്റിന് അവകാശമുന്നയിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകും. എല്‍ഡിഎഫില്‍ സിപിഎം ഒരു സീറ്റ് കൈവശം വയ്ക്കുകയും രണ്ടാമത്തേത് സിപിഐ, ആര്‍എസ് പി , ജനതാദള്‍ എന്നീ ഘടക കകക്ഷികളില്‍ ആര്‍ക്കെങ്കിലും നല്‍കുകയും ചെയ്യുമെന്നാണ് എല്‍ഡിഎഫിലെ മറ്റ് ഘടക കക്ഷികള്‍ കരുതുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് കക്ഷികളുടെ സീറ്റുകളില്‍ ചിലത് കൈയടക്കിയ സിപിഎം രണ്ട് രാജ്യസഭാ സീറ്റുകളും കൈവശം വയ്ക്കാനുള്ള സാധ്യതയുമുണ്ട്. ഇപ്പോള്‍ സഭയില്‍ 65 എംഎല്‍എമാരാണ് സിപിഎമ്മിനുള്ളത്.

യു ഡി എഫിലും ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നത്. രാജ്യസഭാ സീറ്റിലേക്ക് അവകാശമുന്നയിക്കുന്നതില്‍ പ്രഥമസ്ഥാനത്ത് കോണ്‍ഗ്രസ്സാണെങ്കിലും ഘടകകക്ഷികളെല്ലാം സീറ്റുനുവേണ്ടി തര്‍ക്കിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റുവാങ്ങേണ്ടിവന്ന മുസ്ലിം ലീഗ് രാജ്യസഭാംഗത്വം നേടാന്‍ കിണഞ്ഞു പരിശ്രമിച്ചേക്കും. ഒപ്പം തന്നെ ഒട്ടും പുറകിലല്ലാതെ കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പും രംഗത്തുണ്ട്.

മാണിക്കാണെങ്കില്‍ ഉന്നയിക്കാന്‍ പഴയൊരു വാഗ്ദാനത്തിന്റെ കണക്കുകൂടിയുണ്ട്. 2005 മെയില്‍ കെ.കരുണാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതിനെത്തുടര്‍ന്ന് രാജ്യസഭാംഗത്വം എ.കെ.ആന്റണിക്കുനല്‍കുകയുണ്ടായി. അന്ന് അടുത്തതവണ മാണിയുടെ വിഭാഗത്തെ പരിഗണിക്കുമെന്ന് യുഡിഎഫ് നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നു.

രാജ്യസഭാംഗത്വം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും കെ പിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല, പി.സി.ചാക്കോ, തലേക്കുന്നില്‍ ബഷീര്‍ എന്നിവരുടെ പേരുകള്‍ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X