141 സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ല
തിരുവനന്തപുരം: ജൂണ്‍ അഞ്ചിന് സ്കൂള്‍ തുറക്കാനിരിക്കെ സംസ്ഥാനത്തെ 141ലധികം സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പഠനയോഗ്യമാണെന്ന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തല്‍ ഇല്ലാതെയാണ് ഇത്രയും സ്കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുന്നത്.
എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ സര്‍ക്കാറിനെയോ അറിയിക്കാതെ ഇക്കാര്യം മറച്ചുവെച്ചിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍. ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന കാര്യം സ്കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കളെപ്പോലും അറിയിച്ചിട്ടില്ല.
സ്കൂള്‍കെട്ടിടങ്ങള്‍ക്ക് പരിപൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുക, കെട്ടടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായെന്ന് ഉറപ്പുവരുത്തുക, പഠനയോഗ്യമായി പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയായെങ്കില്‍മാത്രമേ സര്‍ക്കാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
എന്നാല്‍ 141ലധികം സ്കൂളുകളുടെ പ്രാഥമിക സൗകര്യങ്ങള്‍ തീരെ ദുര്‍ബലമാണെന്ന് പൊതുമരാമത്ത് വകുപ്പിന് ബോധ്യപ്പെട്ടിരുന്നു. അതിനാലാണ് സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. മെയ് മാസത്തിലാണ് സാധാരണയായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
എന്നാല്‍ മുന്‍പു പ്രഖ്യാപിച്ചതില്‍ നിന്നും മാറി സ്കൂള്‍ തുറക്കുന്ന തിയ്യതി നീട്ടിവെച്ചിട്ടും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഇത്രയും സ്കൂളുകള്‍ക്ക് കഴിഞ്ഞിട്ടില്ല. തീര്‍ത്തും അപകടകരമായ സാഹചര്യത്തിലാണ് ഇത്രയും സ്കൂളുകല്‍ ജൂണ്‍ അഞ്ചിന് തുറന്ന് പ്രവര്‍ത്തിക്കാനിരിക്കുന്നത്.












Click it and Unblock the Notifications