കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹീലിനായി അന്വേഷണം തുടരുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: രാഹുല്‍ മഹാജനെ ദില്ലിയിലെ വസതിയില്‍ സന്ദര്‍ശിക്കുകയും കൊക്കെയിന്‍ നല്‍കുകയും ചെയ്തതായി കരുതപ്പെടുന്ന സംഘത്തിലെ സഹീല്‍ എന്നയാള്‍ക്കുവേണ്ടി ദില്ലി പൊലീസ് തലസ്ഥാനത്ത് വ്യാപകമായി അന്വേഷണം നടത്തുന്നു.

ദക്ഷിണ ദില്ലിയിലേക്കും ഹരിയാനയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഷഹീല്‍ മുംബൈയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ തിരച്ചില്‍ അവിടേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്.

ഇതിനിയയില്‍ പൊലീസില്‍ കീഴടങ്ങിയ മറ്റു മൂന്നുപേരായ തിഷൈ ഖന്ന, കരണ്‍ അഹൂജ, രാഹുല്‍ മല്‍ഹോത്ര എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷണല്‍ ഡി സി പി മനീഷ് അഗര്‍വാള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി മന്ദിര്‍മാര്‍ഗ് സ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്. എന്നാല്‍ ഇവര്‍ കീഴടങ്ങിയതല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പൊലീസിനെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ സ്റേഷനില്‍ ഹാജരായതെന്നും ഇവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഇതേവരെ ആരെയും അറസ്റുചെയ്തിട്ടില്ലെന്നും സഹീലിനെപ്പറ്റിയുള്ള മറ്റു വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു.

മഹാജന്റെ വസതിയില്‍ നിന്നും കണ്ടെടുത്ത പൊടി കൊക്കെയിനാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളഞ്ഞിട്ടുണ്ടെങ്കിലും ഫോറന്‍സിക് പരിശോധനക്കയച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടു കിട്ടിക്കഴിഞ്ഞുമാത്രമേ കേസന്വേഷണത്തില്‍ പുരോഗതിയുണ്ടാകൂ എന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X