കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗോപാലസ്വാമി അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായേക്കും
ദില്ലി: ഗോപാലസ്വാമി അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായേക്കും. ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി.ബി.ടണ്ഠന് ജൂണ്‍ 29നാണ് വിരമിക്കുന്നത്.
ഗോപാലസ്വാമിയുടെ നിയമനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അനുമതി നല്‍കിയെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന അംഗം ഗോപാലസ്വാമിയാണ്. നേരത്തെ അദ്ദേഹം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു.
ഗോപാലസ്വാമി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാവുന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്നാമത്തെ അംഗമായി ആഭ്യന്തര സെക്രട്ടറി വി.കെ.ദുഗ്ഗലിനെ പരിഗണിക്കുന്നുണ്ട്. നവീന്‍ ചൗളയാണ് ഇപ്പോഴത്തെ മറ്റൊരു തിരഞ്ഞെടുപ്പ് കമ്മിഷണര്‍.