കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാജ്യസഭ: റിപ്പോര്‍ട്ടുകള്‍ മമ്മൂട്ടി നിഷേധിച്ചു
കൊച്ചി: രാജ്യസഭാ സീറ്റിലേക്ക് തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ആലോചിക്കുന്നുവെന്ന വാര്‍ത്ത ചലച്ചിത്രതാരം മമ്മൂട്ടി നിഷേധിച്ചു.
ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിയില്‍ നിന്നാരും തന്നെ സമീപിച്ചിട്ടില്ലെന്നും അത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കില് അതില്‍ താല്പര്യം കാണിക്കുമോ എന്ന ചോദ്യത്തിന് താല്പര്യമെന്നത് മറ്റൊരു കാര്യമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ സെറ്റിലിരുന്നാണ് മമ്മൂട്ടി വാര്‍ത്തകളോട് പ്രതികരിച്ചത്. ജൂണ്‍ 26നാണ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.