രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കുന്നതു സംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിന് തലവേദനയാകുന്നു. സീറ്റ് തങ്ങള്‍ക്കു തന്നെ വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്.
യു ഡി എഫിന് നല്‍കിയിരിക്കുന്ന ഏക സീറ്റില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സ് (എം)ഉം അവകാശവാദമുന്നയിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് നേതാവ് എം പി അബ്ദു സമദ് സമദാനി, പി ജെ കുര്യന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ഒഴിവിലേക്കുള്ള മൂന്നു സീറ്റുകളില്‍ മറ്റു രണ്ടെണ്ണവും എല്‍ ഡി എഫിനാണ് ലഭിക്കുക.
മുസ്ലിം ലീഗ് നേതാവ് വിരമിക്കുന്ന സീറ്റ് തങ്ങള്‍ക്കുതന്നെ വേണമെന്ന് സ്വാഭാവികമായും ആവശ്യപ്പെടുന്ന ലീഗിനൊപ്പം തന്നെ കെ. എം മാണി പഴയ ഒരു വാഗ്ദാനത്തിന്റെ പേരും പറഞ്ഞാണ് അവകാശമുന്നയിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ലീഗ് , മാണിഗ്രൂപ്പ് എന്നിവയിലാര്‍ക്കെങ്കിലും സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ്സിന് താത്പര്യമില്ല. ലോക്സഭയില്‍ കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ലാത്ത സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് സ്വന്തമാക്കാനാണ് കോണ്‍ഗ്രസ് നോക്കുന്നത്.












Click it and Unblock the Notifications