കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഥകളി പഠനക്ലാസ് സംഘടിപ്പിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം കഥകളി ക്ലബ്ബും കേരള ഫൈന്‍ ആര്‍ട് സൊസൈറ്റിയും സംയുക്തമായി കേരളത്തിന്റെ തനതു ശാസ്ത്രീയ കലയായ കഥകളിയെക്കുറിച്ചു പഠനക്ലാസ് സംഘടിപ്പിക്കുന്നു.

ജൂണ്‍ 10നാരംഭിക്കുന്ന ക്ലാസ് എട്ടുദിവസം നീണ്ടുനില്‍ക്കും. കഥകളിയെപ്പറ്റി കൂടുതലാളുകളില്‍ അവബോധമുണ്ടാക്കുക, അതിനെ നാശത്തില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പഠന ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ജൂണ്‍ 15വരെ നീണ്ടു നില്‍ക്കുന്ന ക്ലാസ്സില്‍ കഥകളിയെന്ന കലാരൂപം ഉരുത്തിരിഞ്ഞുവന്നതിന്റെ ചരിത്രം, കഥകളി സംഗീതത്തിന്റെ അടിസ്ഥാന പ്രത്യേകതകള്‍, മുദ്രകളുടെയും അംഗചലനങ്ങളുടെയും അര്‍ത്ഥം, കഥകളിയിലൂടെ ആശയവിനിമയം നടത്തുന്ന രീതി എന്നിവയെപ്പറ്റി പ്രത്യേകം ക്ലാസ്സുകളുണ്ടാകും.

ഇതോടനുബന്ധിച്ച് ജൂണ്‍ 16ന് കലാമണ്ഡലം കേശവനും സി.പി ഉണ്ണികൃഷ്ണനും അവതരിപ്പിക്കുന്ന സുഭദ്രാഹരണം കഥകളി ആവിഷ്കാരവും ഉണ്ടാവും. ചമയങ്ങള്‍ ഏറെയില്ലാതെ പഠിതാക്കള്‍ക്ക് കൂടുതല്‍ മനസ്സിലാക്കത്തക്കരീതിയിലായിരിക്കും സുഭദ്രാഹരണം അവതരിപ്പിക്കുക.

അതിനുശേഷം 17ന് എല്ലാചമയങ്ങളോടും കൂടി പരമ്പരാഗത രീതിയില്‍ അതേകഥയുടെ അവതരണം വീണ്ടും നടക്കും. കോഴ്സിന് 100രൂപനിരക്കില്‍ പ്രവേശന ഫീസ് ഈടാക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X