കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാഞ്ഞങ്ങാട്ട് റോഡപകടത്തില്‍ ഒരാള്‍ മരിച്ചു
കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ കാഞ്ഞങ്ങാടിനടുത്ത് പെരിയാട്ടടുക്കത്ത് മോട്ടോര്‍ സൈക്കിളും വാനുംകൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുടുംബവുമൊത്ത് ബൈക്കില്‍ പോവുകായായിരുന്ന കെ. ശിവപ്രസാദാണ് മരിച്ചത്.
അപടത്തെത്തുടര്‍ന്ന് ഗുരുതരനിലയില്‍ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശിവപ്രസാദ് മരിച്ചത്.
പരിക്കേറ്റ ഭാര്യയെയും മക്കളെയും പൊയ്നാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട്ട് ഇലക്ട്രോണിക്സ് കട നടത്തുകയാണ് ശിവപ്രസാദ്.