കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചെന്നൈ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി
ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാത്താവളത്തില്‍ ബോംബുവെച്ചിട്ടുണ്ടെന്നറിയിച്ചുകൊണ്ട് ശനിയാഴ്ച പുലര്‍ച്ചെ ലഭിച്ച അജ്ഞാത സന്ദേശം വിമാനത്താവള അധികൃതരെയും ജോലിക്കാരെയും പരിഭ്രാന്തിയിലാക്കി.
പുലര്‍ച്ചെ 1.30നാണ് ദുബായില്‍ നിന്നും വരുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ബോംബുവെച്ചിട്ടുണ്ടെന്നറിയിച്ചുകൊണ്ട് സിറ്റിപോലീസ് കണ്ട്രോള് റൂമില്‍ സന്ദേശം ലഭിച്ചത്.അധികൃതര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെയും ബോംബുസ്ക്വാഡിനെയും വിവരമറിയിച്ചു.
255യാത്രക്കാരുമായി 4.10ന് നിലത്തിറങ്ങിയ വിമാനത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.