കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമലിനെയും അമൃതയെയും സര്‍ക്കാര്‍ ദത്തെടുത്തു

  • By Super
Google Oneindia Malayalam News

ചെറുവത്തൂര്‍(കണ്ണൂര്‍): എച്ച് ഐവിബാധിതരായ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ അമലിനെയും അമൃതയെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ദത്തെടുത്തു.

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി പി.കെ ശ്രീമതിയാണ് എട്ടുവയസ് പ്രായമായ ഇരട്ടക്കുട്ടികളായ അമൃതയെയും അമലിനെയും സര്‍ക്കാര്‍ ദത്തെടുക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

ഇതിന്റെ ആദ്യപടിയായി കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിന് 25,000രൂപ പഞ്ചായത്ത് പ്രസിഡന്റ് മുനമ്പത്ത് ഗോവിന്ദന് കൈമാറി. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളീയം എന്ന സംഘടനയെയാണ് കുട്ടികളുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ വെങ്ങോട്ടുള്ള വീട്ടിലാണ് മൂന്നാം സ്റാന്‍ഡേഡ് വിദ്യാര്‍ത്ഥികളായ അമലും അമൃതയും മുത്തശ്ശി ജനകിയോടൊപ്പം താമസിച്ചിരുന്നത്. അമല്‍ എച്ച്ഐവി പോസിറ്റീവാണ്. 2002 ല്‍ മാതാപിതാക്കള്‍ മരിച്ചശേഷം ജാനകിയാണ് കുട്ടികളെ സംരക്ഷിച്ചുപോന്നിരുന്നത്. എന്നാല്‍ മെയില്‍ ജാനകിയും മരിച്ചതോടെ കുട്ടികള്‍ തീര്‍ത്തും അനാഥരാവുകയായിരുന്നു.

ദാരിദ്യ്രരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ രോഗികള്‍ക്ക് ചെലവേറിയ ശസ്ത്രക്രിയകളും ചികിത്സകളും ലഭ്യമാക്കുന്നതിന് ധനസഹായം നല്‍കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി ശ്രീമതി അറിയിച്ചു.

കൂടാതെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിനിരകളായി അംഗവൈകല്യം നേരിടുന്ന കാസര്‍കോട് ജില്ലയിലെ ആളുകള്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കുമെന്നും ഇവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനായി പാസ് വിതരണംചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ എംഎല്‍ എ മാരായ പള്ളിപ്രം ബാലന്‍, കെ. കുഞ്ഞിരാമന്‍ എന്നിവരും കേരളീയത്തിന്റെ ഭാരവാഹികളും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X